തലയിറുത്ത് അരികെ കട്ടിലില്‍ വച്ചു
കഴുത്തിലൊരു താമരപ്പൂ കിളിര്‍ത്തു
മടിയിലോരരിപ്രാവ് ഹൃദയം നോക്കിയിരുന്നു
വിരലഗ്രങ്ങള്‍ മുദ്രകളായിമാറി..
കട്ടില്‍ ജലത്തില്‍ ഒഴുകി നടന്നു
മുടി വളര്‍ന്നു പച്ച നിറം പൂണ്ട
വേരുകളായി.
കാലാകാലം വഞ്ചി തുഴഞ്ഞിരുന്നതാരോ ?
നീല നിറമായിരുന്നു,
നഗ്നമായിരുന്നു,
പത്മാസനത്തിലായിരുന്നു
തലയിരുന്നിടത്ത് താമരപ്പൂവായിരുന്നു .
കാലാകാലം ഒഴുക്കു നിശ്ചലമായിരുന്നു .
4 comments:
എനിക്കത്രക്കങ്ങു മനസ്സിലായില്ല.
മനസ്സിലായത് വെച്ച് എഴുതിയാല്‍
മണ്ടത്തരമാകുമോ എന്ന ശങ്ക.
ഒരു ചിത്രമാണു . ആത്മീയവും ഭൌതീകവുമായ വടം വലിയാണു ..., എഴുതിയതിങ്ങനെയാണു
മുടി വളര്‍ന്നു പച്ച നിറം പൂണ്ട
വേരുകളായി.
കാലാകാലം വഞ്ചി തുഴഞ്ഞിരുന്നതാരോ ?
പിടികിട്ടാത്ത ചിത്രം.............
Post a Comment