ആകാശം വലിച്ചെറിഞ്ഞു
മഴയായ്
ഭൂമിയും പുഴയെന്നു
ദൂരേയ്ക്ക് ആട്ടിയോടിച്ചു
പിന്നെ കടലും പുകച്ചു
ആകാശത്തേയ്ക്ക്
വെറുത്തു വിയര്‍ക്കേ..
മൃഗങ്ങള്‍ മരങ്ങള്‍
പക്ഷികള്‍ ശലഭങ്ങള്‍
പുഴുക്കളും വിസര്‍ജ്ജിക്കെ
പിന്നെ വീണ്ടും ആകാശമെത്തി
ഭൂമി കുളീച്ചു ഉറവകള്‍
പുറംതള്ളി..
എന്നിട്ടും നീരോടുന്നു ജീവനെന്നു
ആര്‍ത്തിയില്‍
ഊറ്റിക്കുടിച്ചുകൊണ്ടോരോ നിമിഷവും
ഉപേക്ഷിക്കപ്പെട്ടുകൊണ്ടതേ നിമിഷത്തിലും..
2 comments:
അകംതട്ടി
ഇഷ്ടപ്പെട്ടു
Post a Comment