പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു ഓടക്കുഴലല്ലേ ഞാനും..!
പലവാതിലുകളിലൂടെ പ്രപഞ്ച മൊഴുകുമീ
നിഗൂഡ വഴിയിലെവിടെയോ വച്ചു ഞാന്‍
ഞാനായിടുന്നു !
ഈ മഹത് പാതയെ പൊതിഞ്ഞു
നിന്നെപ്പോഴോ വളരുന്നു
ശരീരമെന്നു വിലസുന്നു ..!
അതോ!
ഒരു വീര്‍ത്ത കുഴലൂത്തു മാത്രമോ
ഞാന്‍ ..
(അറിയാതെന്നിലൂടെ പാടിത്തിമിര്‍ക്കുന്നാരോ
ജീവനെന്നു !)
പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..!
3 comments:
പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..!
പലതല്ല..,
കോടാനുകോടി സുഷിരങ്ങള്‍ പൊതിയും
ദേഹത്തിന്‍ അകത്തും പുറത്തുമില്ല.., അതോ ഉണ്ടോ എന്നറിയാതെ വാ പൊളിക്കും ഒരു നിമിഷത്തിന്റെ വരികള്‍..
പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..! !!!!
great...
Post a Comment