My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, March 13, 2010

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു ഓടക്കുഴലല്ലേ ഞാനും..!





പലവാതിലുകളിലൂടെ  പ്രപഞ്ച മൊഴുകുമീ  
നിഗൂഡ വഴിയിലെവിടെയോ വച്ചു ഞാന്‍ 
ഞാനായിടുന്നു !

 ഈ മഹത് പാതയെ പൊതിഞ്ഞു
നിന്നെപ്പോഴോ വളരുന്നു
ശരീരമെന്നു വിലസുന്നു ..!

അതോ!
ഒരു വീര്‍ത്ത കുഴലൂത്തു മാത്രമോ
ഞാന്‍ ..

(അറിയാതെന്നിലൂടെ  പാടിത്തിമിര്‍ക്കുന്നാരോ  
ജീവനെന്നു !) 

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..!

3 comments:

പട്ടേപ്പാടം റാംജി said...

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..!

കല|kala said...

പലതല്ല..,
കോടാനുകോടി സുഷിരങ്ങള്‍ പൊതിയും
ദേഹത്തിന്‍ അകത്തും പുറത്തുമില്ല.., അതോ ഉണ്ടോ എന്നറിയാതെ വാ പൊളിക്കും ഒരു നിമിഷത്തിന്റെ വരികള്‍..

Ranjith chemmad / ചെമ്മാടൻ said...

പലദ്വാരങ്ങള്‍ പൊതിഞ്ഞുവച്ചൊരു
ഓടക്കുഴലല്ലേ ഞാനും..! !!!!
great...