നീ പ്രണയിക്കയല്ല ചെയ്യുന്നതു
ഭക്ഷിക്കയാണു
ജീവനോടെ.
മുട്ടയിട്ടു വച്ച
പ്രണയങ്ങളെല്ലാം
പുഴുക്കളായി
മരം മുഴുക്കെ ജീവനോടെ
തിന്നു തീര്‍ക്കയാണ്.
പിന്നെ മൌന സമാധിയില്‍
ആലസ്യങ്ങള്‍ക്കു
ശേഷം
ചിറകുകള് വിരിച്ചു
നൂറു നൂറു ശലഭങ്ങളായ്
ആകാശത്തേക്ക്...
നീ വികലമാക്കിയ വൃക്ഷം
ബാക്കി..
പിന്നെ
മുറിഞ്ഞു വീഴും ഒറ്റച്ചിറകുകള്‍
നിര നിരയായി
ഉറുമ്പുകള്‍ക്കൊരു മൌന യാത്ര..................
1 comment:
good...
Post a Comment