My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, March 21, 2008

സ്പര്ശം





ചിലപ്പോള്‍ നൂറു ശലഭങ്ങള്‍
വര്‍ണ്ണ ചിറകുകള്‍ വിറപ്പിച്ച്
ഹൃദയത്തിന്റെ നനവിലിരിക്കുന്ന്നു
അവര്‍
എന്താണു ചെയുന്നത്?
പ്രണയത്തിലെന്റെ നെഞ്ച്
കനലായ് ജ്വലിച്ചടങ്ങുകയാണെന്നു
അവര്‍ അറിയുന്നില്ലെ?

ഒരുകണിക
ഉറവിടങ്ങളുടെ ഏറ്റവും നടൂവില്‍
എന്താന്ണു ചെയ്യുന്നതു?
അവിടവും നീയും തമ്മിലെന്താണു
ബന്ധം?

എല്ലാ സ്രോതസ്സുകളുടെയും
ആദിയില്‍
നിന്റെ കണ്ണുകള്‍ എന്തിനെയാണു
സ്പര്‍ശിക്കുന്നത് ?

ഇതാ നിര്‍ത്താതെ ദ്രുവങ്ങളില്‍
മഞ്ഞുരുകുന്നു
പ്രള്യത്തില്‍ തണുത്തുറഞ്ഞ
ജലത്തില്‍ ഇന്നു ഞാനെവിടെയാണ്?

ആഴിയില്‍ മല്‍ത്സ്യങ്ങള്‍
കണ്ണു മിഴിച്ചെന്നെ കടന്നുപോകുന്നു.
പച്ച പായലുകള്‍
മുഖമുരസ്സി വെള്ളത്തിലുലയുന്നു

ഈ അടിത്തട്ടിലിവയൊന്നും
എന്നെ തിരിച്ചറിയുന്നില്ല
കരയിലെവിടെയൊ
എന്നെയോറ്ത്താരും നിലവിളിക്കുന്നില്ല

എന്റെ പ്രണയം
മറിഞ്ഞ പായ്കപ്പലായ്
അസത്യം പറയാതെ
അഗാധതയീല്‍ നങ്കൂരമിട്ടു....
.......................................

5 comments:

കണ്ണൂരാന്‍ - KANNURAN said...

ഹൃദയം - hr^dayam
അക്ഷരതെറ്റുകള്‍ കുറക്കാന്‍ ശ്രമിക്കുക,അവ സുഖകരമായ വായനക്ക് തടസ്സമാകുന്നു.

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം Sreekala

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ

Happy blogging!!

ഗിരീഷ്‌ എ എസ്‌ said...

ശ്രീകലാ...
ഒരുപാടിഷ്ടമായി വരികള്‍....
പ്രണയത്തിന്റെ നഷ്ടലാഭങ്ങളിലൂടെയുള്ള
യാത്ര പോലെ സൗകുമാര്യം വിതറി
ചില വാക്കുകള്‍....

ചിത്രങ്ങള്‍ പബ്ലിഷ്‌ ചെയ്യുമ്പോള്‍ ആദ്യമോ അവസാനമോ ആയി ഉപയോഗിക്കൂ...ഇല്ലെങ്കില്‍ വായനാസുഖം നഷ്ടമാവും...

നന്മകള്‍ നേരുന്നു...

Ranjith chemmad / ചെമ്മാടൻ said...

വളരെ നന്നായിട്ടുണ്ട്
തുടറ്ന്നും എഴുതുക

നസീര്‍ കടിക്കാട്‌ said...

എത്ര ഭീതിതം
പ്രണയം!