ആയിരം കൈകള്‍ ചേര്‍ത്തു
നില്ക്കയാണു നാം,
നൂറ്റാണ്ടുകള്‍ മുഖമുഖം തൊട്ടു.
മൌനക്കടലാണു മുന്നില്‍
വാക്കുകള്‍ മണല്‍ത്തരികളായ്
കാലടികളില്‍ ഉറയവെ.
ഞാന്‍ നടക്കയാണു
മുന്നോട്ടും പിന്നോട്ടും
മുറിവേറ്റൊരി സ്നേഹപ്പീലികള്‍
പെറുക്കി,
താളുകളിലടുക്കിയും,
പരിചരിച്ചും,
വാനം കാണാതൊളിപ്പിച്ചും.
എന്നിട്ടും
ഇതാ...
പുസ്തകത്തില്‍ നിന്നും
പുറത്തുവന്നുറ്ക്കെ കരയുന്നു,
മൈലാട്ടം കളിക്കുന്നു
തൂവല്‍ തിരയുന്നു
എന്നോര്‍മ്മപക്ഷികള്‍.
ഞാന്‍ പോകയാണു
ഭൂമിക്കുള്ളിലെ
ഇരുള് നിറങ്ങളില്‍
പരതി
ദ്രവിച്ചു പോകുന്നൊര
വര്‍ണ്ണ ബിന്ദുക്കളില്‍
ചരിത്രാതീതമാം ജന്മസ്മരണകള്‍
തേടി..
ഞാനും ശയിക്കയാണു..
ഒരു ഫോസ്സിലായ്
കാലം പുറത്തു താങ്ങി
ശയിക്കയാണ്.
5 comments:
" ഞാനും ശയിക്കയാണു..
ഒരു ഫോസ്സിലായ്
കാലം പുറത്തു താങ്ങി
ശയിക്കയാണ്."
വരട്ടെ സമയമായില്ല.....
അവസാനത്തെ വരികള്‍ നല്ല ഇഷ്ടായി ട്ടോ
എനിക്കും ആഗ്രഹമുണ്ട്..ഫോസ്സിലാവാന്
fossilay sayikkum
ennoolam
urappulla mattenthundu ?
eriyaaletra
ara noottandu samayamo?
namukku samayamaayilla
enkilum kaanaam doore doore
oru fossilay mannil
swayam.....
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
Post a Comment