My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, June 4, 2008

മായുന്ന വരികള്‍


നിന്ന നില്പില്‍ കരച്ചില്‍ വരുന്നു

ചുറ്റും നോക്കി.

കരയിപ്പിക്കുന്ന ഒന്നിനേയും കണ്ടില്ല.

പിന്നെ പിറകോട്ടു വായിച്ചുനോക്കി.,

തൊട്ടുമുന്‍പു നടന്ന കാര്യങ്ങളെ ,

കണ്ട കാഴ്ച്ചകളെ,

പറഞ്ഞുപോയ വാക്കുകളെ,

ഓരോന്നും പൊളിച്ചു നോക്കി.

ഏതു വരിയാണു മതിമറന്നിരിക്കുമ്പോള്‍

കവിതയുടെ ലഹരികള്‍ക്കുള്ളില്‍

ദു:ഖമെഴുതി വച്ചിട്ടു പോയത്?

കിട്ടി അവസാനം

ഒറ്റവരിമാത്രം മതിയല്ലൊ..

‘ഒരിക്കല്‍

നെഞ്ചില്‍ നിന്നുമീ തൂലിക മാറ്റിടും,

അപ്പോള്‍

എഴുതപെട്ട എല്ലാ വാക്കുകളും താനേ മാഞ്ഞിടും’.

..........................



7 comments:

ഫസല്‍ ബിനാലി.. said...

ഒരു വരിയില്‍ നിന്നൊരു മരം തളിര്‍ക്കുന്നു
ശിശിരം വരെ....?

നജൂസ്‌ said...

എന്തിനാണ്‌ കലാ കൂടുതല്‍ വരികള്‍. ഈ ഒറ്റവരിയില്‍ ഞാനും നിന്നുപോയി കൊറ്റികണക്കെ.
വലുത്‌ മടുപ്പുളവാക്കുന്നു.
എല്ലാം ചെറുതാവട്ടെ.

CHANTHU said...

എഴുതപ്പെട്ട വരികളൊന്നു മായാതിരിക്കട്ടെ... എനിക്കീ വരികള്‍ നന്നായി തോന്നി.

Ranjith chemmad / ചെമ്മാടൻ said...

എഴുതപ്പെടുന്നതെല്ലാം
കാലത്തിനുപോലും മായ്ക്കാന്‍ കഴിയാതെ
നിശബ്ദമായി അട്ടഹസിച്ചുകൊണ്ടേയിരിക്കും
നന്നായിരുക്കുന്നു കവിത

Unknown said...

ഒരു വരിയില്‍ എല്ലാം ഒതുക്കാം
എന്തിന് ഇത്ര നീളം
കവിതയെ വലിച്ചു നീട്ടിയതു പോലെ

Jayasree Lakshmy Kumar said...

നല്ല വരികള്‍.

Unknown said...

ഏതു വരിയാണു മതിമറന്നിരിക്കുമ്പോള്‍
കവിതയുടെ ലഹരികള്‍ക്കുള്ളില്‍
ദു:ഖമെഴുതി വച്ചിട്ടു പോയത്?

കവിതയുടെ ലഹരി തന്നെ ദുഖമല്ലേ? കൃഷ്ണേ...