മരച്ചുവട്ടില്‍ ഇളം നിറത്തിലുള്ള
ദിവാസ്വപ്നങ്ങളില്‍ ഞാനുറക്കമായിരുന്നു.
നെഞ്ചില്‍ മുങ്ങിത്താഴുന്ന സ്നേഹവാക്കിന്റെ
ചിരി കേട്ടാണ് ഞാനുണര്‍ന്നത്.
മേഖങ്ങള്‍ക്കുമുയരെ പറക്കുന്ന അവന്റെ
ചുണ്ടില്‍നിന്നും കളഞ്ഞു പോയതാണതെന്നു
ഞാനൊ.,
എന്റെ നെഞ്ചിലാണതു വീണെതെന്നവനൊ
അറിഞ്ഞിരുന്നില്ല.
മുറിഞ്ഞാക്ഷരങ്ങളെ അവന്‍ തിരികെ
കൊത്തിവലിക്കെ
കൂടെ രുചിച്ചതെന്‍ ഹൃദയമെന്നൊ
ദാഹം തീര്‍ത്തതെന്‍ രക്തത്തിലെന്നൊ
അവന്‍ അറിഞ്ഞിരുന്നില്ല.
മേഘങ്ങള്‍ക്കുമുയരെ പറക്കുന്ന പക്ഷീ.,
ഇനി വരും വേനലൊക്കെ ഒഴിഞ്ഞൊരെന്‍
നെഞ്ചില്‍ പെയ്തിറങ്ങട്ടെ!
കാത്തിരിക്കുമെന്റെ മനസ്സില്‍
മഞ്ഞു പെയ്തു മരവിക്കട്ടെ!
പക്ഷെ മനസ്സു തലയിലും
സ്നേഹം ഹൃദയത്തിലുമല്ലല്ലൊ..
ഇല്ലെങ്കില്‍ അറുത്ത ധമനികളുടേ
ശൂന്യതയില്‍ ഒരു
സ്നേഹമിരുന്നിങ്ങനെ വിങ്ങുമൊ?
1 comment:
Puli thanne
Post a Comment