എന്റെ പനീര്‍പൂവേ,
മുറ്റത്തു നിന്നെന്നെ
നോക്കി നോക്കി
ഓരോ ഇതളും
കൊഴിഞ്ഞു
കൊഴിഞ്ഞു
നീ മാഞ്ഞു വീഴവെ
നമുക്കിടയിലുണ്ടായിരുന്ന
നോട്ടം പോലും
കാറ്റു കൊണ്ടു പോകുമല്ലോ...
തീര്‍ച്ച...
ഇനിയും
പുലരിയും മഴയും
നീ അറിയതെ പോകേണ്ടാ
സൂര്യദീപം
നിന്നിലെഴുതാതെ പോകേണ്ടാ.,
കുയില്‍ നാദങ്ങളില്‍മയങ്ങാതെ വേണ്ടാ..
ജന്നാല കൊട്ടിയടക്കുന്നു
ഞാന്‍
നിന്‍ കാഴ്ചയെന്നും
ദീപ്തമായീടുവാന്‍
1 comment:
ഒരു പനിനീർപ്പൂവ് അതിന്റെ ഉദ്യാനത്തിൽ ശോഭയോടെ നില്ക്കുന്ന കാഴ്ച്ച എത്ര മനോഹരമാണ്.എന്നാൽ ആ പൂവ് കൊഴിഞ്ഞൂ കിടക്കുന്നത് ശരിക്കും വേദനാജനകവും.ഇത് മനുഷ്യന്റെ ഭൂമിയിലെ സുന്ദരമായ ജീവിതവും അവന്റെ മരണവുമാണ് ഓർമ്മപെടുത്തുന്നത്.
Post a Comment