My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, May 21, 2008

നൈരാശ്യങ്ങളുടെ ആപേക്ഷികത

ഈ പൂക്കുല മുഴുക്കെ
തട്ടി എന്റെ മേലിട്ടത്
ഈ സുഗന്ധം മുഴുക്കെ
കാറ്റിലലിയിച്ചത്
എന്നെ ശ്വാസം മുട്ടിക്കുവാനൊ?

കാണക്കാണെ
തെരുവില്‍ കൈനീട്ടുമൊരുവളുടെ
പല്ലും മുഖവും
മാറി നിന്നു ചിരിക്കുന്നു
പരിഹാസം
ഒക്കത്തിരുന്നു
ഭിക്ഷ ചോദിക്കുന്നു.

എന്നിട്ടും
ദുരിതമെന്നും ദുഖമെന്നും
കുരുക്കിടുന്നു ഞാന്‍.
മാറിടതെ
പിന്നെയും കൈനീട്ടുമവള്‍.
കയറഴിച്ചെന്നെയിറക്കി
ഞാന്‍ ദാനം കൊടുക്കെ
തിരികെ ജീവനും ഒരു കാഴ്ച്ചപ്പാടും
ബാക്കിയായ്.
നൈരശ്യങ്ങളുടെ ആപേക്ഷികത...

1 comment:

ജ്വാല said...

ആപേക്ഷികത...അതിന്നും അതീതമാണത്രെ യാഥാര്‍ഥ്യം.
മനസ്സിന്റെ മാസ്മര ലോകവും ആപേക്ഷികതയും കൂടിപ്പിണഞ്ഞു കിടക്കുണു. ആപേക്ഷികതയുടെ തിരശ്ശീലക്കുപിന്നില്‍ മന‍സ്സിന്റെ മരണം കാണാം.