My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, May 6, 2008

ശരിതെറ്റുകള്‍


ഓരോന്നും ശരിയാകുന്നതില്‍

തെറ്റാകുന്നതില്‍

എനിക്കെന്തു പങ്ക്?

കേട്ടതെപ്പൊള്‍

പറഞ്ഞതാര്

നടന്നതെവിടെ

മാതാവാര്

പിതാവാര്

മറ്റെല്ലാരും മൊഴിഞ്ഞതെന്ത്

ഒക്കെ കഴികെ

തീരുമാനമായി.



ഞാനൊ,

അവരോ, കാലമൊ,

ശരികളെ ശരിയാക്കുന്നത്

തെറ്റിനെ തെറ്റാക്കുന്നത്?

അല്ലേല്‍ ഒരു ശരി മറ്റൊരുവന്റെ

തെറ്റാകുന്നതെങ്ങിനെ?

5 comments:

Unknown said...

ശരിയെ തെറ്റാക്കുന്നതും തെറ്റിനെ ശരിയാക്കുന്നതും
കാലമാണ്

ചിതല്‍ said...

ഞാനൊ,
അവരോ, കാലമൊ,
ശരികളെ ശരിയാക്കുന്നത്
തെറ്റിനെ തെറ്റാക്കുന്നത്?
:)....
:)

NITHYAN said...

ശരിയും തെറ്റും ആപേക്ഷികമാണ്‌. ഒരു വിവരദോഷിയുടെ ക്ലാസ്‌ കട്ട്‌ ചെയ്‌തു ഊരുചുറ്റാന്‍ പോയ പയ്യന്‍ ചെയ്‌തത്‌ തെറ്റും മാഷ്‌ ചെയ്‌തത്‌ ശരിയൂം ആവുന്നത്‌ എതു മാനദണ്ഡപ്രകാരമാണ്‌?

Shooting star - ഷിഹാബ് said...

sherikkum thettinumidayiloodoru paalam theerthu nannaayi. sheri thettukalude maanadhandam theadiyaayirunnoaa kavitha enthaayaalum kollaam suhrutheaa... abhipraayam kavithayekurichaanu. vishayatheaa kurichalla kettoaa

കല|kala said...

അന്ന്പിനും ചിതലിനും നിത്യനും കൊള്ളിമീനും.. നന്ദി ...:)
വന്നുപോയതിനും,പറഞ്ഞുതന്നതിനും...