നീയെനിക്ക് ആരെന്നാല്‍
മറ്റൊരു ഞാന്‍ തന്നെ
അതാവാം നിന്നോട്
പ്രണയമാവാത്തത്..
എന്റടുത്തിരുന്നു മണ്ണപ്പം
ചുടും പോലെ
മണ്ണിരകളെ തൊടും പോലെ
കുന്നിക്കുരുമണി പെറുക്കും പോലെ
മുക്കൂറ്റി ചെടിയുടെ പൂന്തോപ്പിലിരുത്തീട്ട്
കാലു മടക്കി ഒന്നു തന്നിട്ട്
ചിരിച്ചപോല്‍
ഇതിങ്ങിങ്ങിനെ...
3 comments:
കടുകട്ടി..ഒന്നും പിടികിട്ടീല്യാ..
എനിക്ക് നിന്നോട് മാത്രമേ പ്രണയമുള്ളു..
നീയെന്നാല്‍ ഞാന്‍ തന്നെയാണെന്നതിനാല്‍...
നീയെന്നാല്‍ എനിക്ക് ഞാനും
ഞാനെന്നാല്‍ നിനക്കു നീയും
നല്ല വരികള്‍...
Post a Comment