My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, March 16, 2010

സൌഹൃദം

നീയെനിക്ക് ആരെന്നാല്‍
മറ്റൊരു ഞാന്‍ തന്നെ
അതാവാം നിന്നോട്
പ്രണയമാവാത്തത്..

എന്റടുത്തിരുന്നു മണ്ണപ്പം
ചുടും പോലെ
മണ്ണിരകളെ തൊടും പോലെ
കുന്നിക്കുരുമണി പെറുക്കും പോലെ

മുക്കൂറ്റി ചെടിയുടെ പൂന്തോപ്പിലിരുത്തീട്ട്
കാലു മടക്കി ഒന്നു തന്നിട്ട്
ചിരിച്ചപോല്‍
ഇതിങ്ങിങ്ങിനെ...

3 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കടുകട്ടി..ഒന്നും പിടികിട്ടീല്യാ..

sreekanav said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

എനിക്ക് നിന്നോട് മാത്രമേ പ്രണയമുള്ളു..
നീയെന്നാല്‍ ഞാന്‍ തന്നെയാണെന്നതിനാല്‍...

നീയെന്നാ‍ല്‍ എനിക്ക് ഞാനും
ഞാനെന്നാല്‍ നിനക്കു നീയും


നല്ല വരികള്‍...