My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Friday, May 2, 2008

തൊഴുമ്പോള്‍


എത്ര സമൃദ്ധമായ് എന്നില്‍
ആകാശം പെയ്തിരിപ്പൂ
വലകളില്‍ പൊതിഞ്ഞു വച്ച
കാറ്റായ് ഞാന്‍
കണ്ണികള്‍ക്കുള്ളില്‍
പരിധി തീര്‍ക്കാതെ..

ഞാന്‍ ചിരിക്കെയെന്നില്‍
ആരിത്ര സന്തൊഷിപ്പൂ?
ഇരുട്ടു വീഴ്ത്തുന്നേതു വെളിച്ചം
വന്നു പിന്‍വാങ്ങിയും..
ജ്വലിച്ചടങ്ങിയും?

എത്ര കുളീര്‍മ്മയോടെ
രാവുനിറയുന്നെന്നില്‍
അന്തിവെയിലും നിലാവും
നടക്കാനിറങ്ങുന്നു

ഒരുമണിനാദം
തുള്ളിയായ് ശീതമായ്
അനുഗ്രഹമായ്
കയ്യപിടിച്ചെന്‍
മനം തൊട്ടുകാട്ടിടുന്നു.

6 comments:

കാഴ്‌ചക്കാരന്‍ said...

കവിത മനോഹരമായി. ചില അക്ഷര തെറ്റുകള്‍ തിരുത്തുക. (പരിധി)
വീണ്ടും വീണ്ടും എഴുതുക....

കല|kala said...

കാഴ്ച്ചക്കാരാ.. നന്ദിയുണ്ടു..
:)

ഫസല്‍ ബിനാലി.. said...

നന്നായിട്ടുണ്ട്, തുടര്‍ന്നും എഴുതുക, ആശംസകളോടെ...

siva // ശിവ said...

കവിത നന്നായി.....

Unknown said...

നല്ല വരികള്‍ കലെ കുടുതല്‍
കരുത്തോടെ എഴുതു

Jayasree Lakshmy Kumar said...

വലകളില്‍ പൊതിഞ്ഞു വച്ച കാറ്റായ് ഞാന്‍...
വരികള്‍ ഇഷ്ടമായി