My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Tuesday, May 6, 2008

ഇന്നെന്തേ.. മഴേ..?

ഇന്നെന്തേ മഴേ.,

ഇത്ര പെയ്തിട്ടും നീയെന്നില്‍

തണുവായ് നിറായാത്തെ?

ഒക്കെ പറയാനും,

കേള്‍ക്കാനും,

മഴപോലെ അറിയാനും

മഴ മാത്രമല്ലെയുള്ളു?

കാല്‍ പിടിച്ചെന്നെ നിനവിലാഴ്ത്തി

അലിവോടെപ്പൊഴും ഒരുമിച്ചൊഴുക്കി

ചുറ്റും തുള്ളികള്‍ മൃദുവായ് ചിതറി

ബാല്യം കണ്ടപോല്‍

കുളിരായ് കുതറവേ..

കണ്ണില്‍ തഴുകുമൊരോര്‍മ്മ ചിരിയായ്

എന്നും മുന്നില്‍

മഴേ.., നീ മാത്രം,

നീ മാത്രം സ്നേഹമായ്

നേര്‍ക്കുനേര്‍

അത്മാവില്‍ മുഖം പൂഴ്ത്തി

നനവാര്‍‍ന്നു നില്‍ക്കാന്‍.

4 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴയുടെ സംഗീതം അത്രമേല്‍ പരിചിതമാണെനിക്കു....

siva // ശിവ said...

നല്ല ഭാവന...നല്ല വരികള്‍...

Unknown said...

മഴ എത്ര കണ്ടാലുംകൊതിതിരാത്താ ഒന്നാണ്
നല്ല മഴ പെയ്യുമ്പോള്‍ പാടവരമ്പിലൂടെ നടന്നു പോകണം ആ മഴ മൊത്തം നനഞ്ഞ് ഹൊ എന്താ
രസം മഴ ശരിക്കും മനസിലാണു പെയ്യുന്നത്

ഗിരീഷ്‌ എ എസ്‌ said...

മഴ ആര്‍ത്തുപെയ്യട്ടെ...
ഓര്‍മ്മകളിലെ ഊടുവഴികളെ
അത്‌ നനച്ചിറങ്ങട്ടെ...

നല്ല വരികള്‍
ആശംസകള്‍