My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, May 24, 2008

നേര്‍ച്ച




ദൈവമെ കൈക്കൂലി വാങ്ങാനൊ
കൊടുക്കുവാനൊ ഇട വരുത്തരുതെ..,
ദൈവമെ സ്വജനപക്ഷപാതം കൂടാതെ
ധര്‍മത്തോടെ ജീവിക്കാനാകണെ..,
ദൈവമെ ഇന്ന് രണ്ടു തെങ്ങാ കൂടി
ഞാന്‍ കൂടുതല്‍ അടിച്ചിട്ടുണ്ടെ..,
ദൂരത്തേയ്ക്കിട്ട എന്റെ ട്രാന്‍സ്ഫര്‍
നാട്ടിലെക്ക് മാറ്റി തരണെ..
നീയുമിങ്ങ്നെ മനുഷ്യരെ പോലെ ആകല്ലെ .. കൂടുതല്‍ തേങ്ങാ
നിനക്കെന്തിനാ ?

7 comments:

ഗോപക്‌ യു ആര്‍ said...

hei,perumbavoorintha kombundo?

കല|kala said...

നിഗൂഡമേ.,
പെരുമ്പാവൂരിനു കൊമ്പുണ്‍ദ്ടേലും കുഴപ്പമില്ല..
പല്ലുണ്ടായതാണ് പ്രശ്നം.
( ഒരു ദന്ത ഡോക്ടര്‍ ആണേ..)
നാട്ടില്‍ നിന്നും പൊയ്‌വരാനാകില്ല എന്നു
എന്നു ദൈവത്തൊട് ബോധിപ്പിച്ചതാണെ..

ഹരീഷ് തൊടുപുഴ said...

എന്നാലും ദൈവത്തിനു കൈക്കൂലി കൊടുത്തില്ലേ, രണ്ടു തേങ്ങാ കൂടുതല്‍....

siva // ശിവ said...

വത്സേ, നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടിരിക്കുന്നു. എന്നാലും ഇതൊക്കെ പരസ്യമായി പറയാമോ?

ബഷീർ said...

രണ്ടു മുഖം..

പറയുന്നത്‌ ഒന്ന്
പ്രവര്‍ത്തിക്കുന്നത്‌ മറ്റൊന്ന്
അതെല്ലേ മനുഷ്യന്‍

Ranjith chemmad / ചെമ്മാടൻ said...

കൈക്കൂലി പ്രോല്‍സാഹിക്കുന്നു.
തെറ്റാണ്‌ കുട്ടീ...
സാരമില്ല,
Transfer ന്റെ കാര്യമായതുകൊണ്ട്
ക്ഷമിച്ചിരിക്കുന്നു.

കല|kala said...

വന്നുപോയ ഭൂമിക്കും,പുഴയ്ക്കും,ഭഗവാനും,കാടിനും ചെമ്മാടിനും ...
വളരെ നന്ദി.