My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Monday, May 26, 2008

നേരിന്റെ നേര്‍ത്തൊരീണം....

വെളിച്ചത്തിനു ശബ്ദമില്ല,
ശബ്ദത്തിനു വെളിച്ചമില്ല
കാറ്റിനു നിറവുമില്ല.
ഉണ്ടായിരുന്നെങ്കില്‍ ,
പകല്‍ വെളിച്ചത്തിന്റെ അലര്‍ച്ചയില്‍
കണ്ണുകളിലെ തിളക്കത്തിന്റെ
ശൂളം വിളി‍കളില്‍
ചെവിപൊത്തി നാം ഇരുട്ടിലൊളിച്ചേനെ .

രാത്രിയില്‍
കുഞ്ഞൂവെളിച്ചം കാട്ടി
നിലാവും നക്ഷത്രങ്ങളും
കൂടിയലോചിക്കുന്നതും
കൂര്‍ക്കംവലികള്‍ മിന്നാമിനുങ്ങാകുന്നതും
നമ്മെ ഭ്രാന്തു പിടിപ്പിച്ചേനെ.

പക്ഷെ
പലവര്‍ണ്ണങ്ങളിലെ കാറ്റില്‍
നമ്മുടെ നിശ്വാസങ്ങള്‍
നമ്മില്‍ നിന്നും ദൂരെമാറി
ഒന്നിച്ചുചേരുന്നതും
വീണ്ടും നമ്മില്‍ മാറിമാറീ
വന്നുപോകുന്നതും കാണാനയേനെ.
അവയുടെ നിറഭേദങ്ങള്‍
വീണ്ടും ശബ്ധമാകുമ്പോള്‍
നെഞ്ചില്‍ നിന്നു നേര്‍ക്കുനേര്‍നോക്കുന്ന
നേരിന്റെ നേര്‍ത്തൊരീണം
നാം കേട്ടേനെ..
...

8 comments:

കുഞ്ഞന്‍ said...

എത്ര ഭീകരമായേനെ വെളിച്ചത്തിന് ശബ്ദവും, ശബ്ദത്തിന് വെളിച്ചവും, കാറ്റിന് നിറവും ഉണ്ടായിരുന്നെങ്കില്‍..നല്ല കണ്ടെത്തെലുകള്‍..!

ഗോപക്‌ യു ആര്‍ said...

നല്ല കവിത
നല്ല ആശയം

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കവിതയിഷ്ടമായി, കേട്ടോ?

വല്യമ്മായി said...

നല്ല കവിത

siva // ശിവ said...

ഈ വരികള്‍ നന്നായി....സുന്ദരം ഈ കവിത....

വേണു venu said...

ആശയം ഇഷ്ടമായി.:)

നജൂസ്‌ said...

നല്ല കവിത.
ചിന്തകൊണ്ട്‌ വരികളെ സുന്ദരമാക്കുന്നുണ്ട്‌
ഞാനും ഇവിടെ ആദ്യാണ്‌. ഒക്കെയൊന്ന്‌ വായിക്കട്ടെ....:)

Jayasree Lakshmy Kumar said...

വാക്കുകളിലൂടെ വരച്ചു കാട്ടിയ ചിത്രങ്ങള്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കി. നിലാവും നക്ഷത്രങ്ങളും കൂടിയാലോചിക്കുന്നത് ഏറ്റവും മനോഹരമായി തോന്നി

വ്യത്യസ്ത ചിന്ത