വിതച്ചതും നീതന്നെ
നനച്ചതും നീ തന്നെ
വളര്‍ത്ത്യതും, പൂവിറുത്തതും
മാലകോര്‍ത്തതും,
പിഴുതിട്ടതും, നിലവിളിച്ചതും
കത്തിച്ചതും, കാവലിരുന്നതും
നീ തന്നെ...
വളര്‍ന്നതും പൂത്തതും
ഗന്ധം പകര്‍ന്നതും
നിലതെറ്റി വീണതും
കരയാതെ കരിഞ്ഞതും
പറയാതെ മരിച്ചതും
ഞാന്‍.
എങ്കിലും
വിതച്ചാലുമിരുന്നൂടെ
മുളയ്ക്കാതെയെന്നും?
പിഴുതാലുമിരുന്നൂടെ
മരിക്കതെയെന്നും ?
കലിതുള്ളും ചോദ്യങ്ങള്‍
അവ്നുണ്ടിനിയും..
5 comments:
ആശംസകള്‍
എന്നും ചോദ്യങ്ങള്‍ ഉണ്ടായിരിക്കണം, ഉത്തരങ്ങളില്ലെങ്കിലും.
കവിത നന്നായിട്ടുണ്ട്. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
നല്ല വരികള്‍....
ഉത്തരം മുട്ടുന്നവന്റെ ചോദ്യങ്ങള്‍
Post a Comment