My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, May 3, 2008

അവകാശി

വിതച്ചതും നീതന്നെ
നനച്ചതും നീ തന്നെ
വളര്‍ത്ത്യതും, പൂവിറുത്തതും
മാലകോര്‍ത്തതും,
പിഴുതിട്ടതും, നിലവിളിച്ചതും
കത്തിച്ചതും, കാവലിരുന്നതും
നീ തന്നെ...

വളര്‍ന്നതും പൂത്തതും
ഗന്ധം പകര്‍ന്നതും
നിലതെറ്റി വീണതും
കരയാതെ കരിഞ്ഞതും
പറയാതെ മരിച്ചതും
ഞാന്‍.

എങ്കിലും
വിതച്ചാലുമിരുന്നൂടെ
മുളയ്ക്കാതെയെന്നും?
പിഴുതാലുമിരുന്നൂടെ
മരിക്കതെയെന്നും ?
കലിതുള്ളും ചോദ്യങ്ങള്‍
അവ്നുണ്ടിനിയും..

5 comments:

Unknown said...

ആശംസകള്‍

കണ്ണൂരാന്‍ - KANNURAN said...

എന്നും ചോദ്യങ്ങള്‍ ഉണ്ടായിരിക്കണം, ഉത്തരങ്ങളില്ലെങ്കിലും.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കവിത നന്നായിട്ടുണ്ട്. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

siva // ശിവ said...

നല്ല വരികള്‍....

Jayasree Lakshmy Kumar said...

ഉത്തരം മുട്ടുന്നവന്റെ ചോദ്യങ്ങള്‍