എന്റെ പക്ഷി
നിന്റെ ചുണ്ടൂകള്‍ കൊണ്ടെന്റെ
നെഞ്ചില്‍ കൊത്താതിരിക്ക,
അഗാധമായ സ്നേഹത്തിനാഴങ്ങളില്‍
നീ പോകെ
നിന്റെ ചിറകടി
എന്റെ ഹൃദയഭിത്തികളില്‍
സ്പര്‍ശിക്കെ
അന്തമില്ലാത്ത സ്നേഹം
എന്റെനാഡികളില്‍ പിടയ്ക്കും
ഓരൊ നോവിലും
നമുക്കിരുവര്‍ക്കും ശ്വാസം നിലയ്ക്കും
അതിനാല്‍
പ്രണയം നിന്റെ തൊണ്ടയിലും
ശ്വാസകോശങ്ങളിലും, തലച്ചോറീലും,
എത്തും മുന്‍പേ..
നീ പറക്ക
ഞാന്‍ മുങ്ങി മരിക്കട്ടെ
മറ്റുമാര്‍ഗ്ഗമില്ല
ഒന്നുകില്‍ പ്രണയിക്ക
അല്ലെങ്കില്‍ മരിക്ക..
;;;;;;;;;
2 comments:
കവിതകളെല്ലാം തന്നെ കൊള്ളാം! ഈയിടെയാണു ശ്രദ്ധിച്ചു തുടങ്ങിയത്. വൈകിപ്പോയി!
ഒന്നുകില്‍ പ്രണയിക്ക
അല്ലെങ്കില്‍ മരിക്ക
അതൂ തന്നെ എനിക്കും പറയാനുള്ളു
Post a Comment