My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Wednesday, April 23, 2008

പുറപ്പാട്

എവിടെ എന്നില്‍ ഞാനെന്നറിയാതിരിക്കെ
നീ കൂടി കൈവീശി എന്നിലേക്കിതെങ്ങോട്ടു
ദീര്‍ഘദൂരയാത്രികാ ..
ഭാണ്ഡം പടിക്കല്‍ ചിതറുവാനും
മുഖം അഴിച്ചെറിയുവാനും
വയ്യേ..?
നഗ്നമാക്ക നിന്നെ നിന്‍ ചര്‍മ്മമുരിച്ചു
പിന്നെയും മാംസമില്ലാതാക്ക
ഉള്ളിലേക്കു വീണ്ടും
കാണ്‍ക
നിന്നസ്ഥിക്കുള്ളില്‍
വിശ്രമിപ്പില്ലൊരു രക്താണുവുമെന്‍-
നാമമുച്ചരിച്ചു
നിവര്‍ത്തികേടാണു സ്നേഹം ചിലപ്പോള്‍
ഏറ്റു വാങ്ങേണ്ട പകരം തരേണ്ട
നീ കൂടി
അറിയാത്ത യാത്രയ്ക്കു
പുറപ്പെടേണ്ട..

4 comments:

ശ്രീനാഥ്‌ | അഹം said...

so simple...

:)

കുഞ്ഞന്‍ said...

ചിലപ്പോള്‍ സ്നേഹവും നിവൃത്തികേടുകൊണ്ട് സ്വീകരിക്കേണ്ടിവരും..!

നിലാവര്‍ നിസ said...

കവിത നന്നായി..
അതിനേക്കാള്‍ ബ്ലോഗിന്റെ പേരും..

siva // ശിവ said...

എന്തു നല്ല ഭാവന....