My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Sunday, April 27, 2008

തിരയാതെ വയ്യ..

തിരയുകയായിരുന്നു
തിരഞ്ഞിട്ടും തിരഞ്ഞിട്ടും
ഇതുവരെയും കണ്ടില്ല
കണ്ടിലല്ലൊ കണ്ടില്ലല്ലോ
ഇതെന്തൊരു വേദന
പെരുമഴയത്തും
ഇരുളത്തും ആകാശത്തിന്‍
ആഴത്തിലും
ഇല്ലല്ലോ.
കരയട്ടെ കരയട്ടെ
തിരഞ്ഞതെന്തീനെയെന്നു
അറിയില്ലയെന്നറിയും വരെ.
എങ്കിലും കിട്ടിയില്ലല്ലൊ
കിട്ടിയില്ലെല്ലൊ എന്നു
കരയാതെ വയ്യല്ലൊ !

5 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തിരഞ്ഞ് തിരഞ്ഞ് എവിടെം വരെയായി ..
ലാസ്റ്റ് തിരയും തീരവും പോലെയാകണം എന്നാലെ തിരയുന്നതിനു ഒരു അര്‍ത്ഥം ഉണ്ടാകുകയുള്ളൂ.. പക്ഷെ കരയരുത്.. കരഞ്ഞ് കരഞ്ഞ് കണ്ണുകലങ്ങിയാല്‍പിന്നെ തിരയുന്നത് കണ്ണില്‍ നിന്നകന്നുപോകും..

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

വളവില്‍ തിരിയരുത് എന്ന് പറയേണ്ടല്ലോ!

Unknown said...

എത്ര തിരഞ്ഞാലും കിട്ടില്ല കാരണം നമ്മുടെ ഉള്ളിലൊന്നും സേനഹമെന്നുള്ള വികാരമിന്നില്ലല്ലോ

ശ്രീനാഥ്‌ | അഹം said...

oho... karayoo.... keep on going...

:)

കല|kala said...

പ്രിയ ബ്ലൊഗ് ഗുരുഭൂതന്മാരേ..,
നന്ദി..,
ഒരു വാക്കു മാറിയാല്‍ എത്രമാറി
അര്‍ത്ഥമനര്‍ത്ഥമാം.,
എത്ര കൊടുത്താലും ബാക്കിയാകുന്നതെന്തൊ
എത്ര ലഭിച്ചലും തികയാത്തതെന്തൊ
സ്നേഹത്തിനുമപ്പുറം
ജീവനെ നടത്തുന്നതെന്തൊ
ഇവിടെ അതായിരുന്നു
വാക്കോതി പോയത്..:)
(വടികൊടുത്തടി വാങ്ങി
ഒരു ‘കവിത’)
:)