My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, April 12, 2008

ജാലകം


കാഴ്ച്ച കണ്ടിരിക്കെ അഴികളില്‍ വെളിച്ചം നനഞ്ഞു
ഒരുവരി മാത്രം കുറിച്ചു അവന്‍ നടന്നു.
സാക്ഷിയല്ലാത്തൊരു നിമിഷമേറെ എന്തൊ വായിച്ചു
നിഴലൊന്നു നീണ്ടുള്ളില്‍ അധരമുരസ്സി
നിശ്വാസങ്ങളുടെ പോക്കു വരവായി

സായാഹ്നം മുറിയിലേക്കിറങ്ങി
പരസ്പരം ഒരു നിശബ്ദത
ഒരു നോക്കു വിസ്മയം.
കാഴ്ച്ച ജാലകത്തില്‍ പ്രണയം ചെയ്തു

സ്വന്തം ഇനി നീ
പാളികള്‍ വീശി അണച്ചു
മഞ്ഞകൊണ്ടു കെട്ടി കൊടി നാട്ടി,
ജാലകം കാഴ്ച്ചയില്‍ പ്രണയം ചെയ്തു.

കാലം മുഷിയുമിരുട്ടില്‍ ജീവശവസ്ഞ്ചാരം,
മുടിയിഴകളെ പടിയിറക്കികാലം
പരതും വിരലുകളെ പിന്നാലെയും
ചര്‍മ്മം സമാന്തര രേഘകളായി
ഗാത്രം നിറം വാര്‍ന്ന ചിത്രവും

ഇനിയുമറിക.
മുറിഞ്ഞ ശ്വാസത്തിന്‍ ബാക്കി
വാതില്‍ പുറത്തു കാത്തു നില്‍പ്പൂ
തുറക്ക ജാലകം
ഭൂമിതന്‍ മറുപുറം കഴിഞ്ഞും കാണുക
...... ..... .......
ചിതലരിച്ച തെറ്റുകള്‍ ചുവരിടിച്ചു വീഴ്ത്തീട്ടും
ഉടമ്പടികള്‍ വാതിലടച്ചിരിപ്പൂ... !

5 comments:

ഗിരീഷ്‌ എ എസ്‌ said...

കല...
കവിത ഇഷ്ടമായി...
ജനലഴികള്‍ക്കപ്പുറത്തെ കാഴ്ചകള്‍
മങ്ങാതിരിക്കട്ടെ...

ആശംസകള്‍....

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

കവിതകള്‍ ഇന്നാണു ശ്രദ്ധയില്പെട്ടത്. നല്ല വരികള്‍. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കലാജീ,
കവിതകള്‍ ഇന്നേ കണ്ടുള്ളൂ.
വായിക്കട്ടെ എല്ലാം.

ഉപാസന || Upasana said...

Nannaayi Kala ChEchchi
:-)
upasana

കല|kala said...

ദ്രൌപതിക്കും, വിടരുന്ന മൊട്ടുകള്‍ക്കും, സുനിലിനും
ഉപാസനയ്ക്കും.... എന്റെ സ്നേഹം...