My photo
മനസ്സൊഴുകും,മനസ്സുനിലയ്ക്കും,മരുപറമ്പും കാടും മഴയും നിലാവും രാവും വന്നുപൊയ്കൊണ്ടിരിക്കും..

Saturday, April 19, 2008

ഒഴുക്ക്

അഗ്നിയില്‍ നിന്നൊഴുകി ജലമാകുന്നത്,
തണുത്തുറഞ്ഞ് ധ്രുവപാളികളായ്
ഹിമവാനില്‍ നിന്നും കടലോളം
കുടിച്ചുവറ്റിച്ചത്;
അറിയാത്തപോലെ മരുഭൂവായ്
മണല്‍കാറ്റായ് വീണ്ടും
ആര്‍ത്തിപൂണ്ടു വൈരമായ്
നിലവിളിക്കുന്നതു
സ്നേഹമാണൊ?

6 comments:

കണ്ണൂരാന്‍ - KANNURAN said...

അല്ല, അല്ലേയല്ല.

വെള്ളെഴുത്ത് said...

തണുത്തുറഞ്ഞ് ധ്രുവപാളികളായ്......
അറിയാത്ത പോലെ.........
നിലവിളിക്കുന്നതു......
സ്നേഹമാണോ.........

Unknown said...

സേനഹം ഒരിക്കലും അങ്ങനെ ഒഴുകില്ല
കാരണം മനുഷ്യരില്‍ ഇന്നതില്ലാല്ലോ

Unknown said...

Read all your poems. some are good.some are ok..continue writing..check spelling also.(sorry for english)

ദാസ്‌ said...

സ്നേഹമാണഖിലസാരമൂഴിയില്‍ എന്നു കവി, സ്നേഹം ഒരു നീരരുവിപോലെയെന്നു മറ്റു ചിലര്‍, ഒഴുകുന്നേയില്ലെന്നും ചിലര്‍. സ്നേഹമാണെല്ലാമെന്നു ഞാനും...
അങ്ങിനെ ഒഴുകിയതും സ്നേഹം തന്നെയാവട്ടെ...

വിഷ്ണു പ്രസാദ് said...
This comment has been removed by the author.